Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsഅതിവേ​ഗ റെയിൽ...

അതിവേ​ഗ റെയിൽ പദ്ധതി ; പ്രഖ്യാപനം ഉടൻ

പാലക്കാട് : തിരുവനന്തപുരം-കണ്ണൂർ അതിവേ​ഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും .അതിവേഗ റെയിൽ പാതക്ക് ഡിപിആർ തയ്യാറാക്കാൻ മെട്രോമാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇ. ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.നിർദ്ധിഷ്ട പദ്ധതി പ്രകാരം മണിക്കൂറിൽ 200 കി.മീ. ആയിരിക്കും വേ​ഗത. കേരളത്തിലാകെ 22 സ്റ്റേഷനുകൾ ഉണ്ടാകും. 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും.അത് കൊണ്ട് വലിയതോതിൽ രീതിയിൽ സ്ഥലമേറ്റെടുപ്പ് വേണ്ടിവരില്ല.തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. വീട് കെട്ടാൻ പാടില്ല.

അഞ്ച് കൊല്ലം കൊണ്ട് പണി പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പദ്ധതിയിട്ടിരിക്കുന്നത്. പിന്നീട് ആവശ്യമെങ്കിൽ കാസർകോട്ടേക്ക് നീട്ടാമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാർഡ് അംഗത്തെ അയോഗ്യയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ഹൈക്കോടതി തടഞ്ഞു

മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യ ജോബിയെ അയോഗ്യയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. കമ്മിഷൻ്റെ നടപടിക്കെതിരെ സൗമ്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും, തീര പ്രദേശങ്ങളില്‍ കടലാക്രമണത്തിനും സാധ്യത : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെക്കന്‍ തമിഴ്നാടിനും മാന്നാര്‍ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ കനക്കാന്‍...
- Advertisment -

Most Popular

- Advertisement -