തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് 2024-2025 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കള മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ 1000 ഗുണഭോക്താക്കൾക്ക് ഹോം കമ്പോസ്റ്റ് യൂണിറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, അശ്വതി രാമചന്ദ്രൻ, ജിബിൻ, ജയ എബ്രഹാം, സനൽകുമാരി, രാകേഷ്, ദിലു എന്നിവർ പ്രസംഗിച്ചു