Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലേക്കുള്ള തേൻ...

ശബരിമലയിലേക്കുള്ള തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് കണ്ടെയ്നറിൽ

ശബരിമല : ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ എത്തിച്ചത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് വിജിലൻസ് പരിശോധന നടത്തിയത്. പൊതുമേഖല സ്ഥാപനമായ റെയ്ഡ്കോയാണ് തേൻ വിതരണം ചെയ്യാൻ കരാർ എടുത്തിരുന്നത്.

പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധനക്ക് ശേഷമാണ് ഭക്ഷ്യവസ്തുക്കൾ സന്നിധാനത്ത് എത്തിക്കുക.എന്നാൽ, പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ് റിസ‍ർച്ച് ഓഫീസർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിജിലൻസിന്റെ റിപ്പോർട്ടിനെ തുടർന്ന് ഈ തേൻ ഉപയോഗിക്കാതെ മാറ്റിവെച്ചു. അഭിഷേകത്തിനടക്കം പഴയ സ്റ്റോക്കിലെ തേനാണ് ഉപയോഗിക്കുന്നത്. കരാറുകാർക്ക് എക്സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്ലാസ്റ്റിക് കുപ്പി വിഷയം : നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞു വീണു

കോട്ടയം : പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞു വീണു.പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫാണ് കുഴഞ്ഞ് വീണത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസ്...

സിദ്ദിഖിനായി മാദ്ധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

തിരുവനന്തപുരം : ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനായി അന്വേഷണ സംഘം മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി .ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്.സിദ്ദിഖിനെ കണ്ടെത്തുന്നവർ ഉടൻ പൊലീസിൽ...
- Advertisment -

Most Popular

- Advertisement -