പന്തളം: എം സി റോഡിൽ മാന്തുകയിൽ കഴിഞ്ഞ ദിവസം കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന കാർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ബുധനൂർ വർണേത്ത് നന്ദനത്തിൽ ജയശ്രീ (47) ആണ് മരിച്ചത്. ഭർത്താവ് പ്രസന്നൻ (58), മക്കളായ അനുപ്രിയ (24), ദേവപ്രിയ (20)എന്നിവർ പരുക്കേറ്റു ചികിത്സയിലാണ്.
കുളനടയ്ക്കും ചെങ്ങന്നൂരിനും മധ്യേ മാന്തുകയിൽ തിങ്കൾ വെളുപ്പിന് 5.40 ന് ആയിരുന്നു അപകടം. യു.കെ.യിൽ എം.ബി.ബി.എസിന് പഠിക്കുന്ന ദേവപ്രിയയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വിളിച്ചുകൊണ്ടുവരും വഴിയാണ് അപകടം നടന്നത്. വെട്ടുകല്ല് കയറ്റി കണ്ണൂരിൽ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്.