ശബരിമല : മാസപൂജക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനതിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീണ്ടു.പുലർച്ചെ മുതൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം കുട്ടികളും വയോധികരും നടപ്പന്തലിൽ കുടുങ്ങിക്കിടന്നതായി പരാതി ഉയർന്നിരുന്നു.തിരക്കു നിയന്ത്രിക്കാൻ ആവശ്യമായ പൊലീസുകാരില്ല. കുടിവെള്ളം പോലും ലഭിക്കാക്കുന്നില്ലായെന്നും ഭക്തർ പരാതിപ്പെടുന്നു .
