കോട്ടയം : ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ. കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ(59) കൊന്ന കേസിലാണ് ഭർത്താവ് സാം കെ ജോർജിനെ(59) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെടുത്തത് .ഇയാളുടെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വർഷങ്ങളായി ജെസിയും മക്കളും വീടിന്റെ മുകൾനിലയിലാണ് താമസിച്ചിരുന്നത്.ഇവരുടെ വിവാഹമോചന കേസ് പാലാ കോടതിയിൽ നടന്നുവരികയാണ്. സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിനെച്ചൊല്ലി ജെസ്സി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് വഴക്ക് നടന്നിരുന്നു.പഠനത്തിനും ജോലിക്കുമായി മക്കൾ വിദേശത്തേക്കു പോയതോടെ ഒറ്റക്കായിരുന്ന ജെസ്സിയെ സെപ്റ്റംബർ മാസം 26 മുതലാണ് കാണാതായത് .29നു മക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് ബെംഗളൂരുവിലായിരുന്ന സാമിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത് .
ജെസിയെ മൂക്കും വായും തോർത്ത് ഉപയോഗിച്ച് അമർത്തി ശ്വാസംമുട്ടിച്ചു കൊന്ന ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി കൊക്കയിലെറിഞ്ഞു എന്നാണ് കേസ് .സാമിനൊപ്പം പിടിയിലായ ഇറാനിയൻ യുവതിയെ പിന്നീട് വിട്ടയച്ചു.