ശബരിമല: ശബരിമല ക്ഷേത്രത്തിൽ അയ്യപ്പന് കാണിക്കയായി ഹ്യുണ്ടായ് ഐ10 നിയോസ്. കെശ്വിൻ ഹ്യുണ്ടായ് ആണ് കാണിക്കയായി പുതിയ കാർ നൽകിയത്. കാറിന്റെ താക്കോൽ എം ഡി ഉദയ്കുമാർ റെഡ്ഡി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന് കൈമാറി.
എക്സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻ, സി ഇ ഒ സജ്ഞുലാൽ, രവീന്ദ്രൻ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ് എന്നിവർ നേതൃത്വം നൽകി.