പത്തനംതിട്ട : പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബം .ഇതു സംബന്ധിച്ച തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.സഹപ്രവർത്തകനായ സുകാന്ത് മകളെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം.
മൂന്ന് ലക്ഷത്തിലധികം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് യുവതി ട്രാൻസ്ഫർ ചെയ്തിരുന്നു. മലപ്പുറം സ്വദേശിയായ സുകാന്ത് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥയായിരുന്ന യുവതിയെ മാർച്ച് 24നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.