വത്തിക്കാൻ : ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി റിപ്പോർട്ട്. വെന്റിലേറ്റർ സഹായമില്ലാതെ അദ്ദേഹത്തിന് ശ്വസിക്കാൻ കഴിയുന്നുണ്ടെന്ന് വത്തിക്കാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ പൂർണമായും മാറിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി .ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തുടരും.കഴിഞ്ഞ മാസം 14നാണ് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.