ഇസ്ലാമാബാദ് : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ പീഡിപ്പിക്കുന്നുവേന്നാരോപിച്ച് അഡിയാല ജയിലിന് മുന്നിൽ കുടുംബം പ്രതിഷേധിച്ചു. ഇമ്രാൻ ഖാന്റെ അവകാശങ്ങൾ ജയിൽ അധികൃതർ നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹത്തിന്റെ സഹോദരിമാർ പ്രതികരിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സന്ദർശനം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും കുടുംബാംഗങ്ങൾക്ക് സന്ദർശനം നിഷേധിച്ചുവെന്ന് ഇമ്രാന്റെ സഹോദരിയായ അലീമ ഖാൻ പറഞ്ഞു.ഇമ്രാൻ ജയിലിൽ ക്രൂരമായ പീഡനം നേരിടുന്നുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും അനുയായികളും ജയിലിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി.എന്നാൽ ,ആരോപണം പാക് അധികൃതർ നിഷേധിച്ചു .






