Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsനാഗസാക്കിയിൽ അണുബോംബ്...

നാഗസാക്കിയിൽ അണുബോംബ് വർഷിപ്പിച്ചതിൻ്റെ ഓർമ്മപുതുക്കൽ : സമാധാന വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു

റാന്നി : രണ്ടാം ലോക മഹാ യുദ്ധത്തിന് പരിസമാപ്തി കുറിച്ച് ജപ്പാനിലെ നാഗസാക്കിയിൽ അണുബോംബ് വർഷിപ്പിച്ചതിൻ്റെ ഓർമ്മപുതുക്കി വൈ എം സി എ പത്തനംതിട്ട സബ് റീജിയൺ വെച്ചൂച്ചിറ സി എം എസ് എൽ പി സ്കൂളിൽ സമാധാന വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു .യുദ്ധത്തിൻ്റെ ഓർമ്മകൾ സ്മരിക്കുന്ന സമാധാന ഗാനങ്ങളും, സഡാക്കോ കൊക്കുകൾ നിർമ്മിച്ചും, സ്‌കിറ്റുകൾ അവതരിപ്പിച്ചും വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ സന്ദേശം അറിയിച്ചു.

ക്നാനായ സഭ ബിഷപ്പ് ഡോ കുറിയാക്കോസ് മാർ  ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സമാധാന സന്ദേശങ്ങൾ വിദ്യാർത്ഥികളിലൂടെ സമൂഹത്തിൽ എത്തണമെന്നും, വിദ്യാഭ്യാസത്തിലൂടെ നല്ല മനുഷ്യരും സംസ്കാരവും രൂപപ്പെടുകയും സമാധാന ഐക്യ മനോഭാവങ്ങൾ വിദ്യാർഥികളിൽ ഉണ്ടാക്കിയെടുക്കുവാൻ അനുയോജ്യമായ പരിശീലനങ്ങൾ പാഠപദ്ധതിയിൽ ഉണ്ടാകണമെന്നും  മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വൈ എം സി എ മുൻ ദേശിയ പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യൂ  അധ്യക്ഷനായി. മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ചെയർമാൻ പ്രൊഫ അലക്സ് തോമസ് സമാധാന സന്ദേശം നൽകി. ചീഫ് കോ ഓർഡിനേറ്റർ സാബു പുല്ലാട്  ഐക്യ സന്ദേശവും, സോജി വറുഗീസ് ജോൺ അനുഗ്രഹ സന്ദേശവും നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിറപുത്തരി നടന്നു

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിറപുത്തരി നടന്നു. ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ അനിത ജീ നായരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനകാരുടെയും ഉപദേശക സമിതിയും, ഭക്തജനങ്ങളുടെയും സഹകരണത്തോടെ പുലർച്ചെ 5:30 ന് ഗോവിന്ദൻ കുളങ്ങര...

ചങ്ങനാശ്ശേരി -കവിയൂർ റോഡ് : സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി -കവിയൂർ റോഡിന്റെ പുനർ നിർമാണത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ ആവശ്യപെട്ടു. ചങ്ങനാശ്ശേരി -കവിയൂർ റോഡ് പുനർ നിർമിക്കുക, ജൽ...
- Advertisment -

Most Popular

- Advertisement -