Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeSpiritualഡോ.സാമുവേൽ മോർ...

ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണം 22 ന്

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട  ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ 22 നു രാവിലെ 8 മണിക്ക് സഭാ ആസ്ഥാനത്തെ സെന്റ് തോമസ്  ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്രീഡലിൽ  നടക്കും.  കുർബാന മദ്ധ്യേയാണ് സ്ഥാനാരോഹണ  ശ്രുശ്രുഷകൾ നടക്കുക. സഭയിലെ മുതിർന്ന എപ്പിസ്കൊപ്പായും ഡൽഹി അതിഭദ്രാസന അധിപനുമായ ജോൺ മോർ ഐറേനിയസ്  മുഖ്യ കാർമികനായിരിക്കും. സഭയിലെ മറ്റു എപ്പിസ്കോപ്പാമാർ സഹ കാർമികരാകും.

മെത്രാപോലിത്ത സ്ഥാനത്തേക്ക് ഉയർത്തപെട്ട  തിരുമേനിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള സഭയുടെ അനുമോദന സമ്മേളനം 11:30 നു മാർ അത്തനേഷ്യസ് യോഹാൻ മെമ്മോറിയൽ കൺവൻഷൻ സെന്ററിൽ നടക്കും.

മലങ്കര മാർത്തോമാ സുറിയാനി സഭാ അധ്യക്ഷൻ  തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത അനുമോദന സമ്മേളനം ഉൽഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ, രമേശ് ചെന്നിത്തല, മാത്യു ടി തോമസ്,  തിരുമേനിമാർ, രാഷ്ട്രീയ, മത, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ  മെത്രാപോലിത്ത കാലം ചെയ്തതിനു ശേഷം ജൂൺ 17 നു ചേർന്ന  സൂനഹദോസ് ആണ്  ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയെ സഭയുടെ പുതിയ മെത്രാപോലിത്ത ആയി തിരഞ്ഞെടുത്തത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂഡൽഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും .നിർമല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാം ബജറ്റാണ് .രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത് .ഇടത്തരക്കാരുടെയും പിന്നാക്കവിഭാഗങ്ങളുടെയും...

മണ്ഡലകാലം: മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കും

ശബരിമല: അടിയന്തര വൈദ്യസഹായത്തിന് ചന്ദ്രാനന്ദൻ റോഡിൽ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കാൻ സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ ഉന്നതതല...
- Advertisment -

Most Popular

- Advertisement -