Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiവൈപ്പിനില്‍ വനിതാ...

വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവം : ക്വട്ടേഷന്‍ ആക്രമണം

കൊച്ചി : വൈപ്പിനിൽ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചത് ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്.സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ഇന്നലെ രാത്രിയാണ് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ജയയെ ഓട്ടം വിളിച്ച മൂന്ന് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചു ബീച്ചിൽ തള്ളിയത്.ആക്രമണത്തില്‍ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്മാ കഫേയുടെ എട്ടാമത്തെ ശാഖ പന്തളത്ത് തുടങ്ങുന്നു

പന്തളം: മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ വെജിറ്റേറിയൻ ഹോട്ടൽ ശൃംഖലയായ പത്മാ കഫേയുടെ എട്ടാമത്തെ ശാഖ പന്തള പാട്ടുപുരക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ബഹുനില കെട്ടിടത്തിൽ ഫെബ്രുവരി 2ന് പ്രവർത്തനം ആരംഭിക്കും. ഉച്ചയ്ക്ക്  12.50ന്...

വയനാട്ടിൽ കടുവയെ വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തി

വയനാട് : വയനാട്ടിൽ വീട്ടുമുറ്റത്തെ കിണറ്റിൽ കടുവ‍യെ കണ്ടെത്തി.മൂന്നാനക്കുഴി യൂക്കാലി കവലയ്ക്കു സമീപം കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് രാവിലെ കടുവയെ കണ്ടത്.വനമേഖലയോട് ചേര്‍ന്ന പ്രദേശമാണിത് .ഇന്നു രാവിലെ കിണറ്റിലുള്ള മോട്ടർ പ്രവർത്തിക്കാത്തതിനെ...
- Advertisment -

Most Popular

- Advertisement -