തിരുവല്ല : യുവജനങ്ങളിൽ ആസക്തികൾ വർദ്ധിച്ച് വരുന്നത് കാലഘട്ടം നേരിടുന്ന വെല്ലുവിളിയാണെന്നും, ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്നും വായന, കായികം, പഠനം എന്നീ കാര്യങ്ങളെ ആസക്തിയോടെ ജീവിതത്തിൽ ചേർത്ത് വച്ച് ആ അനുഭൂതി ആസ്വദിക്കുവാൻ വിദ്യാർത്ഥി സമൂഹത്തിന് ഇടയാകണമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. വൈ.എം.സി.എ തിരുവല്ല സബ് – റീജൺ സംഘടിപ്പിച്ച ആസക്തിക്കെതിരെയുള്ള ബോധവത്കരണ പദ്ധതിയായ മുക്തിഘോഷം എം.ജി.എം ഹയർ.സെക്കണ്ടറി സ്കൂളുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂല്യബോധമുള്ള തലമുറ വളർന്നു വരുവാൻ അദ്ധ്യാപകരും മാതാപിതാക്കളും ശ്രദ്ധയോടെ ഇടപെടണമെന്നും, വിദ്യാഭ്യാസ മേഖല ലഹരി വിമുക്തമാക്കി മാറ്റുവാൻ എല്ലാവരും കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.
സ്മിജു ജേക്കബ്, വൈ.എം.സി.എ മുൻ സംസ്ഥാന വൈസ് ചെയർമാൻ
അഡ്വ. ജോസഫ് നെല്ലാനിക്കൽ എന്നിവർ വിഷയാവതരണം നടത്തി. ജനറൽ കൺവീനർ സുനിൽ മറ്റത്ത്, പ്രിൻസിപ്പൽ പി.കെ തോമസ്, പ്രധാന അദ്ധ്യാപിക ലാലി മാത്യു, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ജോബി പി. തോമസ്, മത്തായി ടി. വർഗീസ്, പ്രോഗ്രാം കോർഡിനേറ്റർ മിനി തങ്കച്ചൻ, പ്രോഗ്രാം കൺവീനർ സജി മാമ്പ്രക്കുഴിയിൽ, മുൻ ചെയർമാൻന്മാരായ ജോ ഇലഞ്ഞിമൂട്ടിൽ, ലിനോജ് ചാക്കോ, വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.