Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യാ മുന്നണി...

ഇന്ത്യാ മുന്നണി അധികാരത്തിൽ വരും: നീലലോഹിതദാസൻ നാടാർ

തിരുവല്ല: ഈ വരുന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്നും അതിന് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുമെന്നും രാഷ്ട്രീയ ജനതാദൾ ദേശീയ നേതാവ് ഡോ. എ നീലലോഹിതദാസ നാടാർ പ്രസ്താവിച്ചു. കേരളത്തിൽ വർഗീയതയെ ചെറുക്കുന്നതിന് ഏറ്റവും ഫലപ്രദമായ ശക്തി ഇടതുപക്ഷ ജനാധിപത്യം മുന്നണി ആണെന്നും അദ്ദേഹം പറഞ്ഞു , ഡോ. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഷ്ട്രീയ ജനതാദൾ തിരുവല്ലായിൽ സംഘടിപ്പിച്ച പാർലമെൻറ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെക്രട്ടറി അനു ചാക്കോ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തോമസ്, പത്തനംതിട്ട ജില്ലാ  പ്രസിഡൻറ് മനു വാസുദേവ് രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് സിബിൻ തേവലക്കര, സംസ്ഥാന സമിതി അംഗങ്ങളായ ജോസ് മടുക്കക്കുഴി, ടി എസ് റഷീദ് ഗിരീഷ് ഇലഞ്ഞിമേൽ ജില്ലാ ജനറൽ സെക്രട്ടറി ലിജോയ് അലക്സ് നിയോജക മണ്ഡലം പ്രസിഡൻറ് പി പി ജോൺ പ്രൊഫസർ സി എ വർഗീസ് ജില്ലാ വൈസ് പ്രസിഡൻറ് മാരായ ഈപ്പൻ മാത്യു, ജോമോൻ കൊച്ചേയത്ത്, സുശീല ഗംഗാധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രോഷ്നി ബിജു അമിത രാജേഷ് റോയി വർഗീസ് മോഹൻദാസ് പെരിങ്ങര തുടങ്ങിയവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു

പന്തളം: തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. മകരവിളക്കിന് ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചത്. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ്  തിരുവാഭരണപേടകങ്ങൾ...

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്ക് ISO 9001:2015 അംഗീകാരം

തിരുവനന്തപുരം : പൊലീസ് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്കു  ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. ആധുനിക സൗകര്യങ്ങൾ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം...
- Advertisment -

Most Popular

- Advertisement -