Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNew Delhiതിരിച്ചടി നൽകി...

തിരിച്ചടി നൽകി ഇന്ത്യ : പാകിസ്താനിലെ 3 വ്യോമതാവളങ്ങൾ ആക്രമിച്ചു

ന്യൂഡൽഹി : അതിർത്തിയിലെ പാക് പ്രകോപനത്തിനു തിരിച്ചടി നൽകി ഇന്ത്യ. പാകിസ്താനിലെ 3 വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് ഉച്ചയ്‌ക്ക് 12:00 വരെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് പാകിസ്താൻ പ്രഖ്യാപിച്ചു.

ജമ്മു കശ്മീരിലെയും രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെയും അതിർത്തി മേഖലകളിൽ പാക്ക് പ്രകോപനം തുടരുകയാണ്. ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീർ അഡിഷനൽ ‍ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ രാജ്കുമാർ ഥാപ്പ കൊല്ലപ്പെട്ടു . നിലവിലെ സാഹചര്യം വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ രാവിലെ പത്തരയ്ക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

സാൻഫ്രാൻസിസ്കോ: പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു.ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവിവരം കുടുംബം പുറത്തുവിട്ടത്. 1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ...

പൊടിയാടിയില്‍ സ്വകാര്യ ബസിൽ  നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്

തിരുവല്ല: പൊടിയാടിയില്‍ സ്വകാര്യ ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്.ബുധനാഴ്ച രാവിലെ 8.45 മണിയോടെ  പൊടിയാടി ജങ്ഷനിലായിരുന്നു സംഭവം.വിദ്യാർഥി വാതില്‍ പടിയില്‍ നിന്ന് വീഴുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റോപ്പില്‍ നിർത്തിയ...
- Advertisment -

Most Popular

- Advertisement -