Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeHealthപകർച്ചപ്പനി :...

പകർച്ചപ്പനി : സ്വയം ചികിത്സ അരുത്

കോട്ടയം: ഏതുതരം പനിയായാലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ എത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ .ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറക്കുക, കൈകൾ സോപ്പിട്ട് കൂടെക്കൂടെ കഴുകുക, മാസ്‌ക് ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. പകർച്ചപ്പനി ബാധിതരായ കുട്ടികളെ സ്‌കൂളിൽ വിടരുത്. വീട്ടിൽ വിശ്രമിക്കുകയും ആവശ്യത്തിനു വെള്ളം കുടിക്കുകയും പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.

എലിപ്പനി കേസുകളും കൂടിവരുന്നതിനാൽ മലിനജലവുമായി സമ്പർക്കത്തിൽ ഏർ പ്പെടുന്നവരും തൊഴിലുറപ്പ് ജോലികൾ ചെയ്യുന്നവരും പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ ജോലിക്ക് ഇറങ്ങുന്നതിന്റെ തലേദിവസം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. ആറു മുതൽ 8 ആഴ്ച വരെ ആഴ്ചയിലൊരിക്കൽ 100 മില്ലി ഗ്രാമിന്റെ 2 ഗുളിക വീതം തുടർച്ചയായി കഴിക്കാം. ഓടകളിലും തോടുകളിലും വയലുകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനി ജലജന്യ രോഗങ്ങൾ എന്നിവയ്‌ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ  തുടക്കമാകും

ആലപ്പുഴ: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി എൻ്റെ കേരളം പ്രദർശന വിപണന മേള  മേയ്  ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കും.  കൃഷി വകുപ്പ് മന്ത്രി...

സന്നിധാനത്ത് ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ

ശബരിമല : ശബരിമല സന്നിധാനത്ത് ഇന്ന് രാവിലെ ഒമ്പതരയോടെ പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പിനെ കണ്ടെത്തി.അപ്പം,അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ...
- Advertisment -

Most Popular

- Advertisement -