തിരുവല്ല: തിരുവല്ല ജെസിഐ, ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ മുത്തൂർ സംയുക്ത അഭിമുഖത്തിൽ അന്തർദേശീയ യോഗദിനം ആചരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രകാശ് ബാബു യോഗ സെമിനാർ ഉദ്ഘാടനം ചെയ്തു.ജെസിഎ തിരുവല്ല പ്രോഗ്രാം ഡയറക്ടർ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാദർ തോമസ് ചേമ്പിൽ പറമ്പിൽ,കുമാരി ടിയോന റിത്ത ജെയിൻ, കുമാരി സെൽവൻ ആൻ സിറിൽ, മാസ്റ്റർ പാർവതി അരവിന്ദ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ യോഗപ്രദർശനം നടന്നു.ഡോക്ടർ രാജീവ് കുമാർ യോഗ ക്ലാസിന് നേതൃത്വം നൽകി.