തിരുവനന്തപുരം : അഞ്ചല്‍ ഏരൂരില്‍ ഐഎന്‍ടിയുസി നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസിൽ 14 സിപിഎമ്മുകാർ കുറ്റക്കാർ. തിരുവനന്തപുരം സിബി ഐ കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 4 പേരെ വെറുതെ വിട്ടു. കൊലപാതകം ,ഗൂഡാലോചന ,ആയുധം കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്. ശിക്ഷാവിധി ഈ മാസം 30ന് പ്രഖ്യാപിക്കും.
2010 ഏപ്രില്‍ 10-നാണ് ഐന്‍ടിയുസി നേതാവായ രാമഭദ്രനെ ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും കണ്‍മുന്നിലിട്ട് വെട്ടിക്കൊന്നത്.അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്ത്. 19 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടാം പ്രതി മരിച്ചു. കൊലപാതകം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് വിധി പ്രഖ്യാപനം.