Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനിക്ഷേപകന് പണം...

നിക്ഷേപകന് പണം തിരികെ കിട്ടിയില്ല: കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടറിലേക്ക് പെട്രോളൊഴിച്ച് പ്രതിഷേധിച്ചു

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ. കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പണം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കല്‍ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്.

തന്റെ അക്കൗണ്ടിലുള്ള ചെറിയ തുക തിരിച്ചുകിട്ടാന്‍ വേണ്ടി കഴിഞ്ഞ മാസം 19ന് ഇയാള്‍ ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഡ് ഓഫീസില്‍ നിന്നും തുക പാസ്സായി വന്നിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടർന്നാണ് പെട്രോളുമായി സുരേഷ് ബാങ്കിൽ എത്തിയത്. ആക്രമണത്തില്‍ ആളപായമില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആന എഴുന്നെള്ളിപ്പിലെ ഹൈക്കോടതി നിർദ്ദേശപ്രകാരം തൃശ്ശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം

തൃശ്ശൂർ : ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നിർദ്ദേശപ്രകാരം തൃശ്ശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴില്ല .ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻ.ജി.ഒകളെ...

ഇന്ത്യയിൽ മറ്റാരോ തിരഞ്ഞെടുക്കപ്പെടുന്നതിനു വേണ്ടി ബൈഡൻ ഭരണകൂടം ശ്രമം നടത്തിയെന്ന് ട്രംപ്

മയാമി : ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ബൈഡൻ സർക്കാർ ഇടപെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നൽകിവന്ന 21 മില്യൺ ഡോളറിന്റെ ഫണ്ട് റദ്ദാക്കാനുള്ള തീരുമാനത്തെ പരാമർശിച്ചാണ് ട്രംപിൻറെ...
- Advertisment -

Most Popular

- Advertisement -