കുമ്പനാട് : ഇന്ത്യൻ പെന്തക്കോസ്തു ദൈവ സഭ (ഐപിസി) യുടെ 101 മത് കുമ്പനാട് ജനറൽ കൺവെൻഷൻ പന്തലിന് സഭാ സീനിയർ മിനിസ്റ്റർ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കാൽനാട്ടി.
സഭാ ജനറൽ ജോയിൻ സെക്രട്ടറി ബ്രദർ കാച്ചാണത്ത് വർക്കി ഏബ്രഹാം അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ സണ്ണി കുര്യൻ, സിസി എബ്രഹാം, കെ പി കുര്യൻ, രാജു ആനിക്കാട്, വർഗീസ് മത്തായി, പി എ മാത്യു ബ്രദേഴ്സ് സണ്ണി കൊടുന്തറ, ജയിംസ് ജോർജ്, അഡ്വ. ജോൺസൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.
പ്രധാന പന്തലിൽ ഇരുപതിനായിരം പേർക്ക് ഇരിപ്പിടം ഒരുക്കും. ഹിന്ദി സമ്മേളനം, യൂത്ത് അഡ്വാൻസ്, കുട്ടികളുടെ സമ്മേളനം, തുടങ്ങിയ പ്രോഗ്രാമുകൾക്ക് പ്രത്യേക വേദികൾ തയ്യാറാക്കും.
ജനുവരി 12 ഞായറാഴ്ച സഭാ ജനറൽ പ്രസിഡൻറ് പാസ്റ്റർ ഡോ. വത്സൻ എബ്രഹാം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. 19 വരെ നീണ്ടുനിൽക്കുന്ന കൺവെൻഷനിൽ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും പാസ്റ്റർമാരും വിശ്വാസികളും പങ്കെടുക്കുമെന്ന് മീഡിയ കൺവീനർ പാസ്റ്റർ വർഗീസ് മത്തായി അറിയിച്ചു.