Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഹമാസ് തലവൻ...

ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ ഇറാനിൽ കൊല്ലപ്പെട്ടു

ടെഹ്‌റാൻ : ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടു. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇറാനിലെ ടെഹ്‌റാനിൽ ഇസ്മായിൽ ഹനിയയും കൂട്ടാളികളും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു.ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. 2017 മുതൽ ഹമാസിന്റെ തലവനായിരുന്നു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഹനിയ കഴിഞ്ഞ ദിവസം ഇറാനിലെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടനവും കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും ഇന്ന്

പത്തനംതിട്ട : നഗരമധ്യത്തില്‍ പൂര്‍ത്തിയായ ടൗണ്‍സ്‌ക്വയറിന്റെ സമര്‍പണവും ഓര്‍മയായ മുന്‍ എംഎല്‍എ കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും ഇന്ന് (15) വൈകിട്ട് നാലിന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ജസ്റ്റിസ്...

രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു

ന്യൂഡൽഹി : രാജ്യം ഇന്ന് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി.തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഹോളി സൂചിപ്പിക്കുന്നത്. ഫാൽഗുന മാസത്തിലെ പൂർണിമയുടെ അടുത്ത ദിവസമാണ് ഹോളി. പല...
- Advertisment -

Most Popular

- Advertisement -