Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ വടിവാൾ...

യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി

തിരുവല്ല : മുൻവിരോധം കാരണം യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ വീട്ടിൽ പി ആർ ആർജ്ജുൻ (27) ആണ് അറസ്റ്റിലായത്.

പാണ്ടനാട് കിഴക്കേ മായ്ക്കര വന്മഴി വീട്ടിൽ ഷിബി (26)നെ, 16 ന് വൈകിട്ട് 5.30 ഓടെ പാലിയേക്കര പള്ളിക്ക് എതിർവശം റോഡിൽ  തടഞ്ഞുനിർത്തി പ്രതി മർദ്ദിച്ചു. പിന്നീട് ചവുട്ടി താഴെയിട്ടശേഷം കയ്യിൽ കരുതിയ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഷിബിന്റെ മൊഴി രേഖപ്പെടുത്തി തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കാവുംഭാഗത്തു നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.  കുറ്റസമ്മതം നടത്തിയതിനെതുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എത്തുന്നിടത്തെല്ലാം ചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യം: അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി അറിയിക്കും – മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.  എത്തുന്നിടത്തെല്ലാം വാർത്താചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനുപുറമേ, അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി...

അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി : പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ...
- Advertisment -

Most Popular

- Advertisement -