തിരുവല്ല : തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി നൽകുന്ന ഈ വർഷത്തെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡിന് പത്തനംതിട്ട ചിറ്റാർ സ്വദേശി പി എ ശാമുവേൽ പട്ടരേത്ത് അർഹനായി .25001 രൂപയും പ്രശസ്തി ഫലകവും ആണ് നൽകുക . ജനുവരി 21ന് 4 മണിക്ക് തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻററിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവാർഡ് നൽകും
മാത്യൂസ് ജോൺ (റിട്ടയേർഡ് അഗ്രികൾച്ചർ ജോയിൻറ് ഡയറക്ടർ) , സുജ കുര്യൻ (റിട്ടയേർഡ് അഗ്രികൾച്ചർ അഡീഷണൽ ഡയറക്ടർ) ,ഡോ.അഞ്ചു മറിയം ജോസഫ് (അഗ്രികൾച്ചർ ഓഫീസർ) എന്നിവർ അടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച നാൽപ്പതിൽപരം അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത 5 അപേക്ഷകരിൽ നിന്നാണ് ചിറ്റാർ സ്വദേശിയായ ശാമുവേൽ തെരഞ്ഞെടുക്കപ്പെട്ടത്.
വിവിധ ഇനം കമുകുകൾ ,കുരുമുളക് ,ഇഞ്ചി ,വാഴ ,മഞ്ഞൾ ,കസ്തൂരി മഞ്ഞൾ ,കാപ്പി ,മരച്ചീനി ,കോലിഞ്ചി,തെങ്ങ് , മത്സ്യകൃഷി ,വിവിധയിനം പച്ചക്കറികൾ എന്നിവ 20 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകനാണ് ശാമുവേൽ .കൃഷി ഇടത്തിന്റെ ചുറ്റും സോളാർ വേലി കെട്ടി വന്യമൃഗങ്ങളുടെആക്രമണത്തിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നു. ബാങ്ക് ലോണുകളും മറ്റും കൃത്യമായി അടയ്ക്കുന്നതിന് വേണ്ടി ഇടവേളകളിൽ ജീപ്പും ഓടിക്കുന്നു.ചിറ്റാർ ടൗണിൽ ജൈവവിഭവ വിപണി നടത്തുന്നുണ്ട്