ഇസ്ലമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് ജയിൽ അധികൃതർ .ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന അദിയാല ജയിൽ അധികൃതർ അറിയിച്ചു .
കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നത്.ഇമ്രാൻ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടെന്നും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാനിലെയും ബലൂചിസ്ഥാനിലെയും സോഷ്യൽ മീഡിയകളിലാണ് വാർത്ത വന്നത് .ഇതോടെ പാകിസ്ഥാനിലെ മിക്ക നഗരങ്ങളിലും ജനക്കൂട്ടം തെരുവിലിറങ്ങി.
നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഖാനെ അടിയന്തരമായി സന്ദർശിക്കാൻ അവസരം ഒരുക്കണമെന്ന് ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി ആവശ്യപ്പെട്ടു.ഒരു മാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇമ്രാനെ കാണാൻ അനുമതി ലഭിച്ചിട്ടില്ല.






