Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsജസ്ന തിരോധാന...

ജസ്ന തിരോധാന കേസ് :തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം : ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. കേസിൽ സിബിഐ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു സിബിഐ റിപ്പോർട്ട്. റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് ജെയിംസ് ഹർജി സമർപ്പിച്ചിരുന്നു.

പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നായിരുന്നു സിബിഐ നിലപാട്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പിതാവ് കോടതിയില്‍ ഹാജരാക്കിയിരുന്നു.ഇത് പരിശോധിച്ചശേഷമാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അന്നദാനസമിതി : ഭക്ഷ്യക്കിറ്റ് വിതരണം

തിരുവല്ല: ശ്രീവല്ലഭേശ്വര അന്നദാന സമിതിയുടെ ആഭിമുഖ്യത്തിൽ ദാനധർമപ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യക്കിറ്റു വിതരണം നടന്നു. മുൻ നഗരസഭാധ്യക്ഷൻ ആർ ജയകുമാർ ഭദ്രദീപം തെളിച്ചു് ഉദ്ഘാടനം ചെയ്തു. അന്നദാന സമിതി കാര്യാലയം പ്രസിഡൻ്റ് എൻ ശ്രീകുമാരപിള്ള...

തിരുപ്പതി ലഡ്ഡു നെയ്യിൽ മായം ചേർത്ത കേസ് : നാലുപേരെ സിബിഐ കസ്റ്റഡിയിലെടുത്തു

ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു പ്രസാദമുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ നാല് പേരെ സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ ബിപിൻ ജെയിൻ, പോമിൽ...
- Advertisment -

Most Popular

- Advertisement -