കോട്ടയം : രാമപുരത്ത് സാമ്പത്തിക തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു.രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ (55) ആണ് മരിച്ചത്. അശോകനെതിരെ ആക്രമണം നടത്തിയ ഹരി ഇന്നലെ തന്നെ പോലീസില്‍ കീഴടങ്ങിയിരുന്നു. സംഭവത്തില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്ന അശോകൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.