Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeSpiritualജസ്റ്റിസ് ജെബി...

ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് 

തിരുവല്ല : ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും ക്രൈസ്തവ സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന കാലതാമസം ഒഴിവാക്കണമെന്നും ദളിത് ക്രൈസ്തവ പ്രശ്നത്തിൽ ഉൾപ്പെടെ അനുഭവ പൂർണമായ നടപടി സ്വീകരിക്കണമെന്നും ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു.

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസിൻ്റെയും മലങ്കര ഓർത്തഡോക്സ് സഭ ഹ്യൂമൻ എംപവർ മെൻറ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള സംസ്ഥാന നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും നോളജ് ഇക്കണോമി മിഷന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുന്ന ‘അറിയാം അറിയിക്കാം’ എന്ന പ്രോജക്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല വള്ളംകുളം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിർവഹിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ ആനുകൂല്യങ്ങളെ കുറിച്ച് നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റിനു വേണ്ടി ഫാ. അഡ്വ. ജോണിക്കുട്ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ചൂണ്ടുപലക എന്ന പുസ്തകത്തിൻറെ പ്രകാശനം മാർത്തോമാ സഭ സീനിയർ വികാരി ജനറൽ വെരി.റവ. ഡോ. ഈശോ മാത്യു ഇന്ത്യ ലൈഫ് ചർച്ച് ഡയറക്ടർ പാസ്റ്റർ സി വി തോമസിന് നൽകി നിർവഹിച്ചു. ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് സംസ്ഥാന ജോയിൻറ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, ഓർത്തഡോക്സ് സഭ ഹ്യൂമൻ എംപവർ മെൻറ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഫാ. പി.എ. ഫിലിപ്പ്, നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, ആംഗ്ലിക്കൻ ചർച്ച് ഭദ്രാസന സെക്രട്ടറി റവ. ജോയ്സ് ജോൺ തുണ്ടുകുളം , പാസ്റ്റർ സി വി തോമസ്, ഫാ. എബ്രഹാം കോശി കുന്നുംപുറത്ത്, ഷാജി ഫിലിപ്പ്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ റീജിയണൽ പ്രോഗ്രാം മാനേജർ അനൂപ് പ്രകാശ്, ഫാ. ബെന്യാമീൻ ശങ്കരത്തിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വകർമ്മ ജനമുന്നേറ്റ യാത്ര  ജില്ലയിൽ ഇന്നും നാളെയും

പത്തനംതിട്ട: വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നിന്നും ആരംഭിച്ച വിശ്വകർമ്മ ജനമുന്നേറ്റ യാത്ര മാർച്ച്‌ 29,30 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും.സാമൂഹിക നീതി, അവസര സമത്വം, ഭരണ പങ്കാളിത്തം, വിശ്വകർമ്മ  ദിനം...

ക്രിസ്തുമസ് – നവവത്സര ബമ്പർ : നറുക്കെടുപ്പ്‌ നാളെ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറിയുടെ വിജയികളെ നാളെ (ഫെബ്രുവരി 5 ) അറിയാം. ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം....
- Advertisment -

Most Popular

- Advertisement -