തിരുവല്ല: കദളിമംഗലം പടേനിയിൽ വെൺപാലകരക്കാരുടെ നിർത്ത് പടേനി ഇന്ന്. പത്തുനാൾ വൃദ്ധനുഷ്ട്ടാനത്തോട്കൂടി മനസ്സും കളവും നിറഞ്ഞടിയ പടയണി കോലങൾ നാളെ കളം ഒഴിയും.കഴിഞ്ഞദിവസം വെൺപാലകരയുടെ അടവി ദിവസത്തിൽ ഉറഞ്ഞുതുള്ളിയ നിണ ഭൈരവികോലം ഗ്രാമത്തെ ഭക്തി മുഖരിതമാക്കി. തോഴിമാരുമായി മുടി അഴിച്ചടി കളം നിറഞ്ഞ കുറത്തി കോലവും. മാതൃത്വത്തിന്റെ സ്നേഹവും ശകാരവും ഹാസ്യവും ഭക്തിയും ഒരുപോലെ ഇടകലർന്ന കരിമരുതകോലം കദളിവനത്തിൽ മറ്റൊരു നയനസുന്ദര നിമിഷം സമ്മാനിച്ചു.
വ്യത്യസ്തമെറുന്ന കോലങ്ങൾ തനിമ നിലനിർത്തികൊണ്ട് ആചാരാനുഷ്ഠാനങ്ങളിലെ പ്രാധാന്യം കൊണ്ടും പ്രസിദ്ധമായ കദളിമംഗലം പടേനിയിൽ വെൺപാലകരക്കാരുടെ നിർത്ത് പടേനി ഇന്ന് [ 08-04-2024] നടക്കും.
രാത്രി 9.30 ന് വിളക്ക് വെച്ച് പുലവൃത്തത്തോടെ നിർത്ത് പടേനിയ്ക്ക് തുടക്കം ആകും. തപ്പ് മേളം കാപ്പൊലിച്ചതിന് ശേഷം താവടി നടക്കും. തുടർന്ന് ചുട്ട് കത്തിച്ച് കൂകി വിളിച്ച് ക്ഷേത്രത്തിനു മുന്ന് വട്ടം വലം വെക്കുന്നത്തോടുകുടി ചൂട്ട് വെയ്പ്പ് പൂർത്തിയാകുന്നു. ശേഷം വിനോദ ഇനമായ പരദേശി അരങ്ങേറും. പടേനിയിലെ എല്ലാ കോലങ്ങളും കളത്തിൽ തുള്ളി മാറും എന്ന പ്രത്യേകത നിർത്ത് പടേനിയ്ക്ക് ഉണ്ട് . ശേഷം ഗണപതി കോലത്തോടെ കോലം തുള്ളൽ ആരാഭിക്കും .
പക്ഷി, യക്ഷി, മറുത, മാടൻ തുടങ്ങിയ പഞ്ചാകോലങ്ങളും 101 പാളയുടെ 4 മഹാ ഭൈരവിക്കോലം 32 പാളയുടെ 5 ഭൈരവിക്കോലം, 16 പാളയുടെ ഭൈരവിക്കോലം, 8 കാലൻ കോലങ്ങൾ കളത്തിൽ എത്തും. വെൺപാല നിർത്ത് പടയണിയുടെ പ്രത്യേക കോലമായ തേരിലേരി ആകാശമാർഗെ സഞ്ചരിക്കുന്നകോലമായ അമ്പരയക്ഷി കളത്തിൽ എത്തും. നേരം പുലരുവോളം കളത്തിൽ കോലങ്ങൾ തുള്ളി മാറും എന്ന പ്രത്യേകത യും നിർത്ത് പടേനിയ്ക്കുണ്ട്. .
തുടർന്ന് [ 9- 04-2024 ] ചൊവ്വാഴ്ച രാവിലെ പകൽ പടേനി നടക്കും. കഴിഞ്ഞ 10 നാൾ അമ്മയുടെ തിരു മുറ്റത്ത് നടന്ന പടേനിയിൽ അറിഞ്ഞോ അറിയാതെയോ പടയണിയിൽ പിഴകൾ എന്തേലും സംഭവിച്ചിട്ടുണ്ടെങ്കിൽ പെറ്റമ്മർ കിടാങ്ങൾ ചെയ്യുന്ന കുറ്റമൊക്കെ ക്ഷമിക്കുന്നത് പോലെ സർവ്വ പാവങ്ങൾ തീർത്തടിയങ്ങളെ സർവ്വ നന്ദിനി പാലിച്ചു കൊള്ളണം എന്ന്പാടി തുള്ളുന്ന മംഗള കോലം. ശേഷം കണിയാൻ കളത്തിൽ എത്തും. പൂപ്പടയും ഗന്ധർവ്വൻ കോലവും കളത്തിൽ തുള്ളി മാറും.
തുടർന്ന് പകൽ 10 മണിക്ക് -ചരിത്ര പ്രസിദ്ധമായ കാല യക്ഷി കോലം കളത്തിൽ എത്തും. പകൽ സമയം തിരുനട തുറന്നിട്ട് തുള്ളി ഉറഞ്ഞ് കനൽ വാരിയെറിയുന്ന ഉഗ്രരൂപണിയായ കാല യക്ഷി കോലം കദളിമംഗലം പടേനിയുടെ മാത്രം പ്രത്യേകത ആണ്.