Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsകടപ്ര –...

കടപ്ര – വീയപുരം ഒന്നാംഘട്ടം റോഡ് നിർമ്മാണം : ടെണ്ടർ  അംഗീകാരമായി

തിരുവല്ല : കടപ്ര – വീയപുരം റോഡ് ഒന്നാംഘട്ടം  നിർമ്മാണത്തിനുള്ള ടെണ്ടർ മന്ത്രിസഭ അംഗീകരിച്ചതായി മാത്യു ടി. തോമസ് എം എൽ എ. നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും പത്തനംതിട്ട ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ കടപ്ര വീയപുരം റോഡിന് 2023-24 വർഷത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു.

വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ റോഡ് ഉയർത്തി ജലനിർഗമന മാർഗ്ഗങ്ങൾ ഉറപ്പ് വരുത്തി ഉന്നതനിലവാരത്തിൽ ചെയ്യേണ്ടതിനാൽ കടപ്ര മുതൽ മുണ്ടനാരി വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി ലഭിച്ചു.  പലതവണ ടെണ്ടർ ചെയ്തുവെങ്കിലും,ആരും പ്രതികരിക്കാത്തതിനാൽ വീണ്ടും ടെണ്ടർ ചെയ്തപ്പോൾ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്  സൊസൈറ്റി 19 ശതമാനം അധികരിച്ച തുകയ്ക്ക് ക്വോട്ട് ചെയ്യുകയും തുക കൂടുതൽ ആയതിനാൽ  സർക്കാരിന്റെ അംഗീകാരം വേണ്ടി വന്നു. 

കടപ്ര മുതൽ മുണ്ടനാരി വരെയുള്ള ഭാഗത്താണ് ഒന്നാംഘട്ടത്തിലെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്. ബലക്ഷയമുള്ള കലുങ്കുകൾ പുനർനിർമ്മിക്കുക, ആവശ്യമുള്ളയിടങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുക,റോഡ് ഉയർത്തി ഉന്നത നിലവാരത്തിൽ ബിഎം, ബിസി ടാറിംഗ് നടത്തുക എന്നിവയാണ് പ്രവൃത്തികളിൽ ഉൾപ്പെട്ടിട്ടുള്ളത്.

ടെണ്ടറിന് സർക്കാരിന്റെ അനുമതി ലഭിച്ചതിനാൽ ഉടൻ പണികൾ ആരംഭിക്കുവാൻ കഴിയുമെന്നും,  രണ്ടാംഘട്ടത്തിന്റെ സാങ്കേതികാനുമതി സംബന്ധിച്ച നടപടികൾ വേഗത്തിൽ നടന്നുവരുന്നതായും എം എൽ എ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍ടിപിസി ഗേറ്റ്) ജനുവരി 27 ന് രാവിലെ 6 മണി മുതല്‍ 30 ന് വൈകിട്ട് 6 മണി വരെ...

സാമൂഹ്യ സുരക്ഷ പെൻഷൻ : മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേര്‍ ബാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവരില്‍ 14.15 ലക്ഷം പേർ ഇനിയും മസ്റ്ററിങ് നടത്തിയില്ല. ഈ മാസം 24 വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയ പരിധി നിശ്ചയിച്ചിട്ടുള്ളത്. പെൻഷൻ...
- Advertisment -

Most Popular

- Advertisement -