കൊച്ചി:കളമശേരി സ്ഫോടന കേസിൽ പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണു ഏക പ്രതി. കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 52 പേർക്ക് പരുക്കേറ്റു. സംഭവം നടന്ന അന്നുതന്നെ പ്രതി ഡൊമനിക് മാർട്ടിൻ പോലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങുകയായിരുന്നു.

കളമശേരി സ്ഫോടനം:കുറ്റപത്രം സമർപ്പിച്ചു





