Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകാഞ്ഞിരപ്പള്ളി ഇരട്ട...

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ് : പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കോട്ടയം : കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ.ശിക്ഷ വെവ്വേറെ അനുഭവിക്കണം.കോട്ടയം അഡീഷനൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. സ്വത്തു തർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും പ്രതി വെടിവച്ചുകൊല്ലുകയായിരുന്നു.

2022 മാർച്ച് ഏഴിനാണ് സംഭവം .കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരെയാണ് ജോർജ് കുര്യൻ കൊലപ്പെടുത്തിയത്.കൊലപാതകം, വീട്ടിൽ കയറി ആക്രമിക്കൽ, ആയുധം കൈയ്യിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങളാൽ ദർശന സമയത്തിൽ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം, താഴ്വാരം എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ശനിയാഴ്ച്ച (20) മുതൽ പതിവ് ദർശന സമയത്തിൽ മാറ്റം. രാവിലെ നിർമാല്യം അഭിഷേകം, ദീപാരാധനയ്ക്ക് ശേഷം 6.30  മുതൽ 7.00...

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗതാഗത വകുപ്പ്  ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ  യോഗം

പത്തനംതിട്ട:  കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഡിപ്പോയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ അടിയന്തരമായി...
- Advertisment -

Most Popular

- Advertisement -