തിരുവല്ല : ടി കെ റോഡിലെ കറ്റോട് ജംഗ്ഷന് സമീപം മൊബൈൽ ടവറിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ബിഎസ്എൻഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള ടവറിനാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷ സേനാംഗങ്ങൾ ചേർന്ന് തീയണച്ചു. ജനറേറ്റർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം എന്നതാണ് പ്രാഥമിക നിഗമനം.