Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeSpiritualകാവുംഭാഗം ആനന്ദേശ്വരം...

കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം : നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്നു വരുന്ന ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്  രാവിലെ  9.30 ന് ഗുരുവായൂർ സത്ര സമിതി വൈസ് പ്രസിഡൻ്റ്  എസ് നാരായണ സ്വാമിയും കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ പി വിജയൻ നും ചേർന്ന് നിർവ്വഹിക്കും.  വിശേഷാൽ ഗണപതിഹോമം വൈദിക ശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ ശ്രി രുദ്രജപം, ശിലാപൂജ എന്നിവ  ക്ഷേത്രത്തിൽ നടക്കും.

ദേവസ്വം പ്രസിഡൻ്റ് അഡ്വ. റ്റി.കെ ശ്രീധരൻ നമ്പൂതിരി തോട്ടാശ്ശേരിമഠം,
സെക്രട്ടറി  പ്രമോദ് സി.ജെ ചേപ്പിലയിൽ, ട്രഷറാർ  എസ് സുരേഷ് കുമാർ പുറയാറ്റ്, ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ,  ജനറൽ കൺവീനർ ശ്രീനിവാസ് പുറയാറ്റ്, മാതൃസമിതി കൺവീനർ  പ്രീതി ആർ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ഗണപതി, ശാസ്താവ്, ദേവി എന്നീ ഉപദേവതകൾക്ക് കൃഷ്ണശിലയിൽ ശ്രീകോവിൽ, നാലമ്പലം, അലങ്കാര ഗോപുരം എന്നിവയാണ് പുനരുദ്ധാരണത്തിൻ്റെ ഭാഗമായി  നടന്നു വരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമങ്ങാട് വിനോദ് വധക്കേസ് : ഒന്നാം പ്രതിക്ക് വധശിക്ഷ, 3 പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം : നെടുമങ്ങാട് സ്വദേശി വിനോദിനെ വധിച്ച കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. 3 പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി കൊല്ലം കച്ചേരിവിള വീട്ടിൽ ഉണ്ണിയ്ക്കാണ് വധശിക്ഷ വിധിച്ചത്.4,60,000 രൂപ പിഴയും അടയ്ക്കണം....

അപകീര്‍ത്തിക്കേസില്‍ രാഹുൽ ​ഗാന്ധിക്ക് ജാമ്യം

ബംഗളുരു : ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെം​ഗളൂരു സിവിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തി. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി....
- Advertisment -

Most Popular

- Advertisement -