തിരുവനന്തപുരം : കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ വീണ്ടും മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സർക്കാർ.പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഓഗസ്റ്റ് 14-നുള്ളില്‍ ബിടെക് പ്രവേശന നടപടി പൂര്‍ത്തിയാക്കേണ്ടതിനാൽ മേൽക്കോടതിയെ സമീപിക്കുന്നതുൾപ്പടെയുള്ള നടപടികൾക്ക് സർക്കാർ മുതിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. റാങ്ക് പട്ടിക പുതുക്കുമ്പോള്‍ തര്‍ക്കമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും മന്ത്രി പറഞ്ഞു.