Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsകിക്ക് ഡ്രഗ്സ്...

കിക്ക് ഡ്രഗ്സ് – റോഡ് ഷോ ഇന്ന് തുടങ്ങും

തിരുവനന്തപുരം : ലഹരിവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കായികവകുപ്പ് നടപ്പിലാക്കുന്ന കിക്ക് ഡ്രഗ്സ് റോഡ് ഷോയ്ക്ക് ഇന്ന് (മെയ് 5) കാസർഗോഡ് തുടക്കമാകും. യുവാക്കളെ കായികമേഖലയിലേക്ക് ആകർഷിച്ച് ലഹരി മരുന്ന് ഉപയോഗത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിക്കുന്ന പരിപാടിയിൽ റോഡ് ഷോകൾക്ക് പുറമേ ദീപശിഖാപ്രയാണം, ലഹരി വിരുദ്ധ ക്യാമ്പയിനുകൾ, ലഹരി വിരുദ്ധ സന്ദേശ യാത്ര, വിവിധകായിക ഇനങ്ങളുടെ പ്രദർശനം, സംസ്ഥാനമൊട്ടാകെ 1000 കളിസ്ഥലങ്ങളുടെ പുനരുജ്ജീവനം, സ്‌പോർട്സ് കിറ്റുകളുടെ വിതരണം, കായിക അസോസിയേഷനുകളുമായും കായികമേഖലയിലെ പ്രമുഖരുമായുള്ള ചർച്ചകൾ, പഞ്ചായത്ത് സ്‌പോർട്‌സ് കൗൺസിലുകളുടെ പ്രവർത്തനം വിപുലപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേത്യത്വത്തിൽ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന റോഡ് ഷോ മെയ് 22ന് എറണാകുളത്ത് സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട 6 ആശുപത്രികളില്‍ ദേശീയ നിലവാരത്തില്‍ ലക്ഷ്യ ലേബര്‍ റൂമുകള്‍

തിരുവനന്തപുരം : പത്തനംതിട്ട ജില്ലയില്‍ 5 ആശുപത്രികളില്‍ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടൂര്‍ ജനറല്‍ ആശുപത്രിക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍...

ഗുകേഷിനെതിരെ ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി ഫിഡെ

സിംഗപ്പൂർ : ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗുകേഷിനോട് എതിരാളിയായ ചൈനീസ് താരം ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി ഫിഡെ. കായിക മേഖല തന്നെ ഇത്തരം പിഴവുകളിലാണ് നിലനിൽക്കുന്നതെന്ന് ഫിഡെ...
- Advertisment -

Most Popular

- Advertisement -