കണ്ണൂർ : കുട്ടികളുടെ ടോയ് കാറിന്റെ അടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് പാമ്പിനെ കണ്ടത്. കുട്ടികൾ കളിപ്പാട്ടത്തില്‍ കയറുന്നതിന് മുൻപായി പാമ്പിനെ കണ്ടതിനാൽ അപകടം ഒഴിവായി.വനംവകുപ്പുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പാമ്പുപിടുത്തക്കാരനായ ബിജിലേഷ് കോടിയേരി എത്തി രാജവെമ്പാലയെ പിടികൂടി.