കൊല്ലം : സി.പി.എം.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ അനധികൃതമായി കൊടി തോരണങ്ങൾ സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലെക്സ് ബോർഡുകളും 2500 കൊടികളും കെട്ടിയതിനാണ് പിഴ.ഫീസ് അടച്ച് ഫ്ലക്സുകൾ സ്ഥാപിക്കാൻ സിപിഎം അനുമതി തേടിയിരുന്നെങ്കിലും കോർപ്പറേഷൻ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല .കഴിഞ്ഞ ദിവസം ഹൈക്കോടതിയും നിയമലംഘനത്തെ വിമർശിച്ചിരുന്നു.