പത്തനംതിട്ട: കോന്നി മാതാ അമൃതാനന്ദമയി മഠം സത്സംഗ സമിതി 10- മത് വാർഷികം എലിയറയ്ക്കൽ അമൃത വിദ്യാലയത്തിൽ നാളെ (26) 9 ന് തുടങ്ങും. വാർഷികോത്സവത്തിൽ മാതാ അമൃതാനന്ദമയി മഠം താനൂർ അദ്ധ്യക്ഷ സ്വാമിനി അതുല്യാമൃത പ്രാണാ മുഖ്യപ്രഭാഷണം നടത്തും.
10 ന് ധന്വന്തരി ഹോമം, മഹാസർവ്വൈശ്വര്യ പൂജ, പ്രഭാഷണം, ധ്യാനം, ഭജന, ആരതി എന്നിവ ഉണ്ടാകും. തിരുവല്ല മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണാ ചടങ്ങുകൾക്ക് നേതൃത്വം നൽകും