കോട്ടയം : കോട്ടയത്തെ ദമ്പതികളുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരണം .കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും (64) ഭാര്യ മീര(60)യുമാണ് കൊല്ലപ്പെട്ടത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. മുഖം വികൃതമാക്കിയ നിലയിലായിരുന്നു. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഒരു അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഹോട്ടലിലെ മുൻ ജീവനക്കാരനായ അസം സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു . സ്വഭാവദൂഷ്യം കാരണം ഇയാളെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. രാവിലെ എട്ടരയോടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.