Monday, July 7, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്തെ അതിദരിദ്രരില്ലാത്ത...

കോട്ടയത്തെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി പ്രഖ്യാപിച്ചു

കോട്ടയം : കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ അതിൽനിന്ന് മോചിപ്പിക്കുമ്പോഴേ അവർക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയതായി പറയാൻ കഴിയൂ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതിദരിദ്രർ ഇല്ലാത്ത കോട്ടയമെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ പരിശ്രമിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി അഭിനന്ദനമറിയിച്ചു.

അതിദാരിദ്ര്യ നിർമാർജനത്തിൽ ജില്ലയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സ്മരണിക മന്ത്രി എം.ബി. രാജേഷ് മന്ത്രി വി.എൻ. വാസവന് നൽകി പ്രകാശനം ചെയ്തു.ജില്ലാ കളക്ടർ ജോൺ വി. സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം : യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് കേന്ദ്രമോട്ടോർ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലർ ഇറക്കി .എല്ലാ യുസ്ഡ് കാർ ഷോറും ഉടമകളും...

ഭാരതീയ കിസാൻ സംഘ് കർഷക നവോദ്ധാന യാത്ര : സ്വാഗത സംഘം രൂപീകരിച്ചു

പത്തനംതിട്ട: ഭാരതീയ കിസാൻ സംഘ് ഏപ്രിൽ 2 മുതൽ 28 വരെ നടത്തുന്ന കർഷക നവോദ്ധാന യാത്രയുടെ വിജയത്തിനായി പത്തനംതിട്ട ജില്ലയിൽ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയിൽ 10 സ്ഥലങ്ങളിൽ...
- Advertisment -

Most Popular

- Advertisement -