Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം ജില്ലാ...

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗം തോമസ് കുന്നപ്പള്ളിക്ക് വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദ്യം സത്യപ്രതിഞ്ജ ചോല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് തോമസ് കുന്നപ്പള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു,

തോമസ് കുന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍യോഗം ചേര്‍ന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 27ന് നടക്കും. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ രാവിലെ 10.30നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ്
2.30ന് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 19-05-2025 Bhagyathara BT-3

1st Prize : ₹1,00,00,000/- BG 586755 (PALAKKAD) Consolation Prize ₹5,000/- BA 586755 BB 586755 BC 586755 BD 586755 BE 586755 BF 586755 BH 586755 BJ 586755 BK...

വയനാട്ടില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

വയനാട് : വയനാട്ടില്‍ വീട്ടിലെ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് കടുവയെ വലയിലാക്കി പുറത്തെത്തിച്ചത്. വെറ്ററിനറി ഡോക്ടർ അജേഷ് മോ​ഹൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ച് മയക്കി...
- Advertisment -

Most Popular

- Advertisement -