Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം അന്താരാഷ്ട്ര...

കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി

കോട്ടയം : കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം. കോട്ടയം അനശ്വര തീയ്യറ്ററിലാരംഭിച്ച മേളയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരിതെളിച്ചു. കോട്ടയത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം നടത്താൻ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ ഫെസ്റ്റിവൽ ബുക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ് അഞ്ചു ദിവസം നീളുന്ന ചലച്ചിത്രോത്സവം നടത്തുന്നത്. സംവിധായകരായ ജയരാജ്, ലിജോ ജോസ് പെല്ലിശ്ശേരി,മിഥുൻ മുരളി, ജയൻ കെ. ചെറിയാൻ, പ്രദീപ് നായർ,നടി മീനാക്ഷി അനൂപ്, ഛായാഗ്രഹകൻ മധു നീലകണ്ഠൻ, കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ ജിജോയ് രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.

കെ.ഐ.എഫ്. സിഗ്നച്ചർ ഫിലിം സംവിധാനം ചെയ്ത ജോജോ തോമസിനെ ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടന ചിത്രമായി അഞ്ച് ഓസ്കർ പുരസ്കാരങ്ങൾ നേടിയ അമേരിക്കൻ ചലച്ചിത്രം ‘അനോറ ‘ പ്രദർശിപ്പിച്ചു.മാർച്ച് 18 ന് സമാപിക്കുന്ന മേളയിൽ 25 സിനിമകൾ പ്രദർശിപ്പിക്കും.

ശനിയാഴ്ച 4.45 ന് ജി.അരവിന്ദനെ അനുസ്മരിച്ച് ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ പ്രസംഗിക്കും. ഞായറാഴ്ച 4.45 ന് എം.ടി. വാസുദേവൻ നായർ അനുസ്മരണം നടക്കും. കവിയൂർ ശിവപ്രസാദ് പ്രഭാഷണം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനധികൃതമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം :പകർച്ചവ്യാധി പ്രതിരോധത്തിൽ അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ...

രണ്ടാംദിനവും സന്നിധാനത്ത്  കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തെ ആഘോഷത്തിലാക്കി കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സന്ധ്യയിൽ കർപ്പൂരാഴി ഘോഷയാത്ര നടന്നത്. മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര തിങ്കളാഴ്ച സന്നിധാനത്തു...
- Advertisment -

Most Popular

- Advertisement -