കോഴിക്കോട് : കോഴിക്കോട് എലത്തൂർ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. വടകരയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്വകാര്യ ബസും കൊയിലാണ്ടിയിലേക്ക് പോയ ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും മറിഞ്ഞു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.