Sunday, March 29, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി എസി...

കെഎസ്ആർടിസി എസി സ്ലീപ്പർ ബസിന് തീപിടിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം : വെഞ്ഞാറമൂടിൽ കെഎസ്ആർടിസി എസി സ്ലീപ്പർ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പറശ്ശിനിക്കടവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

ബസിൻ്റെ മുൻഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. പുക പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വണ്ടി റോഡരികിൽ ഒതുക്കി നിർത്തുകയും യാത്രക്കാരോട് വേഗത്തിൽ പുറത്തിറങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. അഗ്നിശമന സേന എത്തുന്നതിന് മുൻപ് തന്നെ സമീപത്തെ വീട്ടുകാരും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് തീ പടരുന്നത് തടയാൻ ശ്രമിച്ചു. തുടർന്ന് ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരുനാട്ടുകാവിൽ കാവിൽ വേല ഇന്ന്

തിരുവല്ല : കാവുംഭാഗം  കരുനാട്ടുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്രശ്രീബലി തിരുവുത്സത്തോട് അനുബന്ധിച്ചുള്ള കാവിൽ വേല ഇന്ന് നടക്കും. പതിവ് ക്ഷേത്ര പൂജ കാര്യങ്ങൾക്കു ശേഷം വൈകിട്ട് 6 30 നു ദീപാരാധനയ്ക്കു...

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കോട്ടയം: ചങ്ങനാശേരി ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐ.യിലെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 21 ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബി.വോക്/ബിരുദവും ഒരു വര്‍ഷത്തെ...
- Advertisment -

Most Popular

- Advertisement -