Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബഡ്ജറ്റ്...

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം : ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ  വൻ വിജയം

തിരുവനന്തപുരം: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രിപ്പുകൾ വൻ വിജയം.  പൊങ്കാലയുമായി ബന്ധപ്പെട്ട് ആദ്യമായാണ് കെഎസ്ആർടിസി ഭക്തർക്കായി എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ സ്പെഷ്യൽ ട്രിപ്പ് സംവിധാനം ഒരുക്കിയത്.

ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമായി  106 ബസുകൾ ഉപയോഗിച്ച്  അയ്യായിരത്തോളം ഭക്തജനങ്ങളെ പൊങ്കാലയ്ക്കായി എത്തിച്ചത്. വികാസ് ഭവൻ ഡിപ്പോയിലും പരിസരത്തുമായാണ് പൊങ്കാല അർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

പൊങ്കാലയ്ക്ക് ആവശ്യമായ കലം, പൂജാ സാമഗ്രികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നവർക്ക് കുറഞ്ഞ തുകയ്ക്ക് നൽകുന്നതിനുള്ള ക്രമീകരണം നടത്തുകയും വികാസ് ഭവൻ ഡിപ്പോയിലും പരിസരങ്ങളിലുമായി
ഭക്തജനങ്ങൾക്കായി 5000 – ത്തോളം അടുപ്പ്, വെള്ളം ഉൾപ്പടെയുള്ള സൗകര്യങ്ങളും ഭക്ഷണവും ഏർപ്പെടുത്തിയിരുന്നു. കൂടാതെ കെഎസ്ആർടിസി മെഡിക്കൽ കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആവശ്യമായ വൈദ്യസഹായവും ആംബുലൻസ് സേവനവും ലഭ്യമാക്കിയിരുന്നു.

ബഡ്ജറ്റ് ടൂറിസം ബസ്സുകൾ തിരുവനന്തപുരം ലോ കോളേജ്, എഞ്ചിനീയറിങ് കോളേജ് പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്തതിനാൽ സമയ താമസം വരാതെ കൃത്യമായും ക്രമമായും ഭക്തർക്ക് പൊങ്കാല അർപ്പിക്കുന്നതിനും  ശേഷം തിരിച്ചു പോകുന്നതിനും സാധിച്ചു.

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രിപ്പുകൾ ഏറെ സഹായകരവും സൗകര്യപ്രദവുമായതായ അനുഭവം ലഭിച്ചതായി  ഭക്തർ കെഎസ്ആർടിസി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇലന്തൂർ റബ്ബർ ഉത്പാദക സംഘം റബ്ബർ ഇറക്കുമതിയിൽ ആശങ്ക രേഖപ്പെടുത്തി

ഇലന്തൂർ : കോമ്പൗണ്ട് റബ്ബർ ആസിയാൻ രാജങ്ങളിൽ നിന്ന് കുറഞ്ഞ ചിലവിൽ ഇറക്കുമതി ചെയ്യുന്നതിൽ ഇലന്തൂർ റബ്ബർ ഉത്പാദക സംഘം അശങ്ക രേഖപ്പെടുത്തി. സർക്കാർ റബ്ബർ സംഭരണം നടത്തണമെന്നും,റബ്ബറിന്റെ അടിസ്ഥാന വില 250...

പായിപ്പാട് ബിഎഡ് കോളേജ്  പ്രിൻസിപ്പാൾ ആയി ഡോ രാജീവ് പുലിയൂർ ചുമതലയേറ്റു

തിരുവല്ല: സിപാസിനു കീഴിൽ എം ജി യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനിൽ പ്രവർത്തിക്കുന്ന പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പ്രിൻസിപ്പാൾ ആയി ഡോ രാജീവ് പുലിയൂർ ചുമതലയേറ്റു. കവിയും നിരുപകനും, ചിത്രകാരനും, ചരിത്രകാരനുമായ ഡോ....
- Advertisment -

Most Popular

- Advertisement -