Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeCareerകലഞ്ഞൂരിൽ കെ...

കലഞ്ഞൂരിൽ കെ എസ് ആർ ടി സി ബസ്സും ആംബുലൻസും കൂട്ടിയിടിച്ച് അപകടം: 8 പേർക്ക് പരുക്ക്

പത്തനംതിട്ട :കലഞ്ഞൂരിൽ കെ എസ് ആർ ടി സി ബസ്സും ആംബുലൻസും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്. പത്തനാപുരത്തു നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സും കോന്നി ഭാഗത്തുനിന്ന് പത്തനാപുരം റൂട്ടിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ്സിൻ്റെ മുൻവശവും ആംബുലൻസും പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെ 11.30 ആയിരുന്നു അപകടം. 

പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ കലഞ്ഞൂർ സ്ക്കൂളിന് സമീപത്തെ വളവിൽ  ആംബുലൻസ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു.

ആംബുലൻസിൽ ഡ്രൈവറും രോഗിയുമടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. ഇവരെ പത്തനാപുരത്തെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ് യാത്രക്കാരായ നാല് പേർക്ക് പരുക്കേറ്റു. ഇവരും പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്.

പത്തനംതിട്ട സ്വദേശിയായ ആംബുലൻസ് ഡ്രൈവർ വിപിൻ്റെ  പരിക്ക് സാരമുള്ളതായതിനാൽ വിപിനെ തിരുവനന്തപുരം മെഡിക്കൽകോളേജിലെക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ  ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി

കൊച്ചി : റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. ബെസ്റ്റ് ബംഗാൾ സ്വദേശിയായ കൈലാഷ് റായാണ് പരിഭ്രാന്തി പരത്തിയത്. ഇതേ തുടർന്ന് ഒരു...

പുനലൂർ- മൂവാറ്റുപുഴ റോഡിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

പത്തനംതിട്ട : പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തിരുവനന്തപുരം വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -