മൈസൂർ: മൈസൂരിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.
ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റൊരു ബസിൽ സുൽത്താൻ ബത്തേരിയിലേക്ക് അയച്ചു.






