Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടകരുമായി...

ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: ഡ്രൈവർക്ക് പരിക്ക്

പത്തനംതിട്ട:  നിലയ്ക്കൽ – പമ്പ റോഡിൽ അട്ടത്തോടിന് സമീപം  കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടകരാണ്  രണ്ട് ബസിലും ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. നിലയ്ക്കൽ – പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസ്സുകൾ ആയിരുന്നു ഇവ രണ്ടും. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർത്ഥാടകരെ മറ്റു വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ – പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നു. നിശിചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ,...

ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

തിരുവനന്തപുരം : ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 11 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.ഇതോടെ ആകെ 97 മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ ആയി. തിരുവനന്തപുരത്ത് കരമന ജയൻ,അരുവിക്കരയിൽ നടൻ വിവേക് ഗോപൻ എന്നിവർ സ്ഥാനാർഥികളാണ്...
- Advertisment -

Most Popular

- Advertisement -