തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ നവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തർക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും പൂജപ്പുര ക്ഷേത്രവും കേന്ദ്രങ്ങളാക്കിയാണ് ഈ ആഘോഷങ്ങൾ തിരുവനന്തപുരത്തത്ത് നടന്നു വരുന്നത്.
രാജഭരണകാലം മുതൽക്കുതന്നെ പത്മനാഭസ്വാമി ക്ഷേത്രം നവരാത്രി ഉത്സവത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിന്നു. ഒൻപത് ദിവസങ്ങളിലായാണ് ഇവിടെ ആഘോഷങ്ങൾ നടക്കുന്നത്.ഈ ദിവസങ്ങളിൽ ക്ഷേത്ര പരിസരത്തും നടപ്പുരയിലുമുള്ള വാദ്യഘോഷങ്ങളും സംഗീതവും നൃത്തപരിപാടികളും ഒരു പ്രധാന ആകർഷണമാണ്.
പൂജപ്പുര സരസ്വതി ദേവീക്ഷേത്രവും ചെന്തിട്ട ദേവീ ക്ഷേത്രവും പ്രധാന നവരാത്രി തീർഥാടന കേന്ദ്രങ്ങളാണ്. ഇവിടെങ്ങളിലും വിദ്യാരാധനയ്ക്കായി നവരാത്രി പൂജയ്ക്ക് ധാരാളം ഭക്തർ എത്താറുണ്ട്.
നവരാത്രി ആഘോഷത്തിന്റെ തിരക്ക് പരിഗണിച്ച് കൃത്യമായ പ്ലാനിങ്ങിലൂടെ കെഎസ്ആർടിസി അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. നവരാത്രി ഉത്സവ വേളയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലും പൂജപ്പുര ക്ഷേത്രത്തിലും മണ്ഡപത്തിലും മറ്റു ക്ഷേത്രങ്ങളിലും എത്തുന്ന ഭക്തർക്കായി കെഎസ്ആർടിസിയുടെ സമീപ ഡിപ്പോകളിൽനിന്നെല്ലാം സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.